തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇടപെടലുമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കും. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് എംപിമാരുടെ ആവശ്യം. രാവിലെ പത്ത് മണിക്ക് പ്രതിഷേധ സമരം തുടങ്ങുമെന്നാണ് അറയിച്ചിരിക്കുന്നു. കോട്ടയം എംപി തോമസ് ചാഴിക്കാടനും പ്രതിഷേധത്തില്‍ പങ്കാളിയാവും. മുല്ലപ്പെരിയാര്‍ വിഷയം സുപ്രീം കോടതിയെ അറിയിക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റില്‍ പ്രതികരിച്ചു. തമിഴ്‌നാടിന്റെത് ധിക്കാരപരമായ സമീപനമാണെന്ന പരാതി ശരിയാണെന്നായിരുന്നു റോഷി അഗസ്റ്റിന്റെ നിലപാട്. വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read Also: സിപിഐയില്‍ നിന്നിറങ്ങിപ്പോയവരാണ് സിപിഐഎം ഉണ്ടാക്കിയത്: കാനം രാജേന്ദ്രൻ
അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എംപി രംഗത്ത് എത്തി. തമിഴ്‌നാട് സര്‍ക്കാരിന് കീഴടങ്ങുന്ന നിലയാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നായിരുന്നു അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശനം. നടപടികള്‍ സ്വീകരിക്കാതെ വിലപിക്കുകയാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെന്നും എന്‍കെ പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്നും എംപി ചോദിച്ചു. പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന ജോസ് കെ മാണിയുടെ നിലപാടിനെയും അദ്ദേഹം പരിഹസിച്ചു. ധര്‍ണ നടത്തേണ്ടത് കേരളത്തിലാണ് എന്നും ആദ്യം നടപടി സ്വീകരിക്കേണ്ടത് സംസ്ഥാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments