Latest NewsNewsIndia

മുംബൈയില്‍ തിരിച്ചെത്തിയ 109 യാത്രക്കാരെ കണ്ടെത്താനായില്ല: ഒമിക്രോണ്‍ ഭീഷണിയില്‍ രാജ്യം ജാഗ്രതയിൽ

ക്വാറന്റീന്‍ പാലിക്കപ്പെടുന്നുണ്ടൊയെന്ന് ഉറപ്പാക്കാന്‍ ഹൗസിങ് സൊസൈറ്റി അംഗങ്ങള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും വിജയ് സൂര്യവന്‍ഷി പറഞ്ഞു.

മുംബൈ: രാജ്യത്ത് ഒമിക്രോണ്‍ ഭീതി നിലനില്‍ക്കെ വിദേശത്തു നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ 109 യാത്രക്കാരെ കണ്ടെത്താനായില്ലെന്ന് അധികൃതര്‍. താനെ ജില്ലയിലേക്കെത്തിയ 295 പേരില്‍ 109 യാത്രക്കാരെയാണ് കണ്ടെത്താനുളളതെന്ന് കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ വിജയ് സൂര്യവന്‍ഷി പറഞ്ഞു. ഒമിക്രോണ്‍ ഭീഷണിയില്‍ രാജ്യം ജാഗ്രത ശക്തമാക്കുന്നതിനിടെയാണ് വിദേശരാജ്യങ്ങളില്‍ നിന്ന് മുംബൈയിലെത്തിയ യാത്രക്കാരെ ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന വാര്‍ത്ത പുറത്തുവരുന്നത്. യാത്രക്കാര്‍ കണ്ടെത്താതിരിക്കാന്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്നും നല്‍കിയിട്ടുളള അഡ്രസ്സ് തെറ്റാണെന്നും അധികൃതര്‍ പറഞ്ഞു.

Read Also: സിപിഐയില്‍ നിന്നിറങ്ങിപ്പോയവരാണ് സിപിഐഎം ഉണ്ടാക്കിയത്: കാനം രാജേന്ദ്രൻ

ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും ഏഴ് ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്നും എട്ടാം ദിവസം കൊവിഡ് പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം. നെഗറ്റീവാണെങ്കില്‍ ഏഴ് ദിവസം കൂടി ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ പാലിക്കപ്പെടുന്നുണ്ടൊയെന്ന് ഉറപ്പാക്കാന്‍ ഹൗസിങ് സൊസൈറ്റി അംഗങ്ങള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും വിജയ് സൂര്യവന്‍ഷി പറഞ്ഞു. മുംബൈയിലെ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേഖലയിലാണ് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ വഗഭേദം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ ഇതുവരെ പത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button