ബെയ്ജിംഗ് : കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വന്നത് എലികളില്‍ നിന്നാകാമെന്ന് ചൈനീസ് ഗവേഷകര്‍ . വൈറസ് മനുഷ്യരില്‍ നിന്ന് എലികളിലേക്ക് പകരുകയും പിന്നീട് അത് ഒന്നിലധികം വകഭേദങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തുവെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു . ഇതിന് ശക്തമായ തെളിവുകളുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.
ഒമിക്രോണ്‍ വേരിയന്റിന്റെ അഞ്ച് മ്യൂട്ടേഷനുകള്‍ എലിയുടെ ശ്വാസകോശ സാമ്പിളുകളില്‍ കണ്ടെത്തിയതാണ് ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത് .
ഒമിക്രോണിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഗവേഷകര്‍ തുടര്‍ച്ചയായി മാറ്റിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിന്റെ ഈ വകഭേദത്തിന് പല തരത്തിലും മാറ്റങ്ങളുണ്ടാകുന്നുണ്ട് . അവ കുറച്ച് രോഗികളില്‍ നിന്നുള്ള ക്ലിനിക്കല്‍ സാമ്പിളുകളില്‍ വളരെ അപൂര്‍വമായി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ, മറ്റ് വകഭേദങ്ങളുടെ ഏതെങ്കിലും ഇന്റര്‍മീഡിയറ്റ് പരിണാമ ശാഖയില്‍ ഇത് കണ്ടിട്ടില്ലെന്നും പഠനം പറയുന്നു.
ടിയാന്‍ജിനിലെ നങ്കായ് സര്‍വകലാശാലയിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെയും ഗവേഷകര്‍ നടത്തിയ പഠനം ബയോസേഫ്റ്റി ആന്‍ഡ് ബയോസെക്യൂരിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഒമിക്രോണിന്റെ ഉത്ഭവം അജ്ഞാതമായി തുടരുന്നുവെന്നും ഇതില്‍ 50-ലധികം മ്യൂട്ടേഷനുകള്‍ അടങ്ങിയിരിക്കുന്നുവെന്നും, അവയില്‍ പലതും മുമ്പത്തെ വേരിയന്റുകളില്‍ കാണുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments