ബെയ്ജിംഗ്: ചൈനയില്‍ ഒമിക്രോണ്‍ കേസുകള്‍ അതിതീവ്രമായി വര്‍ദ്ധിക്കുന്നു. ടിയാന്‍ജിന് ശേഷം സുഹായ് ഒമിക്രോണ്‍ വ്യാപിക്കുന്ന രണ്ടാമത്തെ നഗരമായി മാറി. കഴിഞ്ഞ ദിവസം കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സുഹായില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, ബെയ്ജിംഗിലേയ്ക്കുള്ള എല്ലാ വിമാന സര്‍വീസുകളും സമീപ നഗരങ്ങളിലേയ്ക്കുള്ള മറ്റ് ഗതാഗത സംവിധാനങ്ങളും താല്‍ക്കാലികയായി നിര്‍ത്തിവെച്ചു.
Read Also : 63,940 കോടി രൂപ ചെലവ്, പകുതിയിലേറെ വായ്പ : സില്‍വര്‍ലൈന്‍ പദ്ധതിയുടെ രേഖ പുറത്തുവിട്ട് പിണറായി സര്‍ക്കാര്‍
സുഹായിലെ നിരവധി പട്ടണങ്ങളിലേയ്ക്കും മറ്റ് പ്രദേശങ്ങളിലേയ്ക്കും ഇത് വ്യാപിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരില്‍ ഒരാള്‍ക്കൊഴികെ ബാക്കിയുള്ളവര്‍ക്ക് ഒമിക്രോണ്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നില്ല.
വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ഉറവിടം ഇനിയും വ്യക്തമല്ല. കൊറോണയ്ക്കൊപ്പം ഒമിക്രോണും പിടിമുറുക്കുന്നതോടെ, ചൈനയിലെ മൂന്ന് നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അന്യാങ്, ഷിയാന്‍, യൂഷൗ എന്നീ നഗരങ്ങളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
Post Your Comments