ജിദ്ദ: സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം. വെള്ളത്തിന്റെ ടാങ്ക് ദേഹത്തു വീണ് യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) എന്ന യുവാവാണ് മരിച്ചത്. നജ്റാനിലാണ് സംഭവം. വെളളം വിതരണം ചെയ്യുന്ന ലോറിയിൽ സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെയാണ് ഡ്രൈവറായ ഷഹീദിന്റെ ദേഹത്തേക്ക് ടാങ്ക് വീണത്.
ടാങ്കർ ലോറിയിൽ നിന്നു ടാങ്കിലേയ്ക്ക് വെള്ളം അടിക്കുന്നതിനിടെ ടാങ്കിൽ വെള്ളം നിറയുകയും ടാങ്കിന്റെ ഇരുമ്പ് സ്റ്റാന്റ് സഹിതം മറിഞ്ഞു വീഴുകയായുമായിരുന്നു.. ഇതിനിടയിൽപ്പെട്ട് ഷഹീദിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read Also: കർഷക സമരത്തിൽ തീരുമാനം ഉടൻ: കർഷകരുടെ ആവശ്യങ്ങളിന്മേൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകി
Post Your Comments