Latest NewsIndiaNews

കർഷക സമരത്തിൽ തീരുമാനം ഉടൻ: കർഷകരുടെ ആവശ്യങ്ങളിന്മേൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകി

ഡൽഹി: സമരം ചെയ്യുന്ന ർഷകരുടെ ആവശ്യങ്ങളിന്മേൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതായി സൂചന. സർക്കാരിന് അംഗീകരിക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് കേന്ദ്രം കർഷകരെ അറിയിച്ചു. ഇക്കാര്യം സംയുക്ത കിസാൻ മോർച്ച യോഗത്തിൽ ചർച്ച ചെയ്ത് കേന്ദ്രസർക്കാരിന് എതിരായ സമരം തുടരണോ നിർത്തിവയ്ക്കണോ എന്ന കാര്യത്തിൽ കർഷകർ അന്തിമ തീരുമാനമെടുക്കും. തുടർസമരത്തിന്റെ കാര്യത്തിൽ വാർത്താ സമ്മേളനം വിളിച്ച് കർഷകർ നിലപാട് അറിയിക്കുമെന്നാണ് ലഭ്യമായ വിവരം.

മിനിമം താങ്ങുവിലയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന ഉറപ്പ് കേന്ദ്രസർക്കാർ കർഷക സംഘടനകള്‍ക്കു നൽകിയെന്നും വിവരമുണ്ട്.‌ കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾ, വിദഗ്ധർ, സംയുക്ത കിസാൻ മോർച്ച എന്നിവയിലെ പ്രതിനിധികൾ മിനിമം താങ്ങുവില നിർണ്ണയിക്കുന്ന കമ്മിറ്റിയിലുണ്ടാകും. ഇതോടൊപ്പം കർഷകർക്കെതിരെയെടുത്ത എല്ലാ കേസുകളും പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button