News

അപൂർവ നേട്ടവുമായി മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്: 110 വയസ്സുകാരന് തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്തു

110 വയസിലും തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്ത് നല്‍കിയിരിക്കുകയാണ് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഓട്ടിസം ബാധിച്ച പതിനഞ്ച്കാരനെ ലോഡ്ജിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ് വണ്ടൂര്‍ സ്വദേശി രവിയ്ക്കാണ് മെഡിക്കല്‍ കോളേജ് നേത്രരോഗ വിഭാഗം ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച് ഈ നേട്ടം കൈവരിച്ചത്. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നതിനാല്‍ അദ്ദേഹത്തിന് കാഴ്ച തിരിച്ചു കിട്ടി.

അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ കാഴ്ചയില്‍ രവിയും കുടുംബവും സന്തോഷം പങ്കുവെച്ചു. നേത്ര രോഗ വിഭാഗം മേധാവി ഡോ. രജനിയുടെ നേതത്വത്തില്‍ രണ്ടു കണ്ണുകളുടെയും തിമിര ശസ്ത്രക്രിയ ഒരേ ദിവസം നടത്തി. നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി.എസ്. രേഖയും ശാസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button