ThiruvananthapuramNattuvarthaLatest NewsKeralaNews

ഹാജർ കുറവ് : എംപിമാർക്കെതിരെ കർശന നടപടിയ്ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ശീതകാല സമ്മേളനത്തിൽ ഹാജർ നില കുറഞ്ഞതിൽ എംപിമാരെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മേളനം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴാണ് പാർട്ടി നേതാക്കളെകൾക്ക് എതിരെ മോദി നടപടിയ്ക്ക് ഒരുങ്ങുന്നത്.

Also Read : ഈ ഡാം കേരളത്തിലാണ് നിൽക്കുന്നത് എന്ന കാര്യം തമിഴ്നാട് മറക്കരുത് എന്നെങ്കിലും ശബ്ദമുയർത്തി പറയാൻ സർക്കാർ തയാറാകണം: വിനയൻ

നേതാക്കൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മോദി മുന്നറിയിപ്പ് നൽകി. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കുട്ടികൾ പോലും അത് ആവ‌ർത്തിക്കില്ലെന്നും എന്നാൽ ഇത്തരത്തിൽ മുതിർന്ന നേതാക്കളെ ശകാരിക്കാൻ സാധിക്കില്ലെന്നും മോദി കുറ്റപ്പെടുത്തി.

ഹാജർനില ക്രമപ്പെടുത്തണമെന്നും സ്വയം മാറണമെന്നുമുള്ള കർശന മുന്നറിയിപ്പാണ് മോദി നേതാക്കൾക്ക് നൽകിയിരിക്കുന്നത്. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button