NattuvarthaLatest NewsKeralaNewsIndia

അടിയന്തിര പ്രാധാന്യത്തോടെ പൊതുമരാമത്തിന് കീഴിലുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കും: മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: അടിയന്തിര പ്രാധാന്യത്തോടെ പൊതുമരാമത്തിന് കീഴിലുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. മഴ കുറഞ്ഞ സ്ഥലങ്ങളിൽ റോഡ് നിർമ്മാണം തുടങ്ങിയെന്നും അറ്റകുറ്റപ്പണികൾ, മഴ കാരണം മുടങ്ങിയ നവീകരണ പ്രവൃത്തികൾ എന്നിവയാണ് അടിയന്തിര പ്രാധാന്യത്തോടെ നിർവ്വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Also Read:കഴക്കൂട്ടം സൈനിക സ്‌കൂളില്‍ വാര്‍ഡ് ബോയ് തസ്തികയില്‍ ഒഴിവ്

‘ചിലയിടങ്ങളിൽ ഇപ്പോഴും മഴയുണ്ട്. എങ്കിലും പകലും രാത്രിയുമായി റോഡ് നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്.
മലപ്പുറം ജില്ലയിലെ എടശ്ശേരിക്കടവ് ചെറുവാടി റോഡ്, പാണ്ടിക്കാട് വണ്ടൂർ വടപുരം റോഡ്, ഉമ്മത്തൂർ കുറുവ റോഡ് , എറണാകുളം ജില്ലയിലെ ചെങ്ങൽ ചൊവ്വര റോഡ്, ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ വലിയഴീക്കൽ റോഡ്, ഇടുക്കി ജില്ലയിലെ വെസ്റ്റ് കൊടികുളം വാഴക്കാല റോഡ്, കോട്ടയം ജില്ലയിലെ നെച്ചിപുഴൂർ ഇലപോഴത്ത് ചക്കമ്പുഴ റോഡ് എന്നിവയുടെ പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ട്’, മന്ത്രി വ്യക്തമാക്കി.

‘അടിയന്തിര പ്രാധാന്യത്തോടെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. മഴ കുറയുന്നതിന് അനുസരിച്ച് വേഗത്തിൽ നിർമ്മാണ പ്രവൃത്തി ആരംഭിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്’, മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button