KeralaLatest NewsNews

പോലീസ് യൂണിഫോമിലുള്ള എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് വിവാദമാകുന്നു : ഗുരുതര അച്ചടക്കലംഘനം

കേരള പോലീസിന് നാണക്കേടെന്ന് വിലയിരുത്തല്‍

കോഴിക്കോട് : പോലീസ് യൂണിഫോമിലുള്ള എസ്ഐയുടെ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐ ആണ് ഔദ്യോഗിക യൂണിഫോമില്‍ പ്രതിശ്രുത വരനുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത്. കഴിഞ്ഞ ദിവസമാണ് ഫോട്ടോകള്‍ പുറത്തുവന്നത്.

Read Also : വസീം റിസ്‌വി ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു: പുതിയ പേര് ജിതേന്ദ്ര നാരായൺ സിങ് ത്യാഗി

വിവാഹത്തിന് തൊട്ടു മുമ്പായി എടുത്ത ഫോട്ടോകള്‍ കേരള പൊലീസിന് ആകെ നാണക്കേടായിരിക്കുകയാണ്. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്ഐ ആയിരിക്കെ ലഭിച്ച മെഡലുകളും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്ഐ സേവ് ദി ഡേറ്റ് നടത്തിയത്. ഇതിനെതിരെ പോലീസുകാര്‍ക്കിടയില്‍ നിന്ന് തന്നെ പ്രതിഷേധം ശക്തമാണ്.

2015, ഡിസംബര്‍ 31 ന് ടിപി സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ സമൂഹമാദ്ധ്യമങ്ങളില്‍ പോലീസുകാര്‍ വ്യക്തിപരമായ ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. പോലീസുകാര്‍ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.

സമൂഹമാദ്ധ്യമങ്ങളില്‍ വ്യക്തിപരമായ അക്കൗണ്ടില്‍ ഔദ്യോഗിക മേല്‍വിലാസം, വേഷം തുടങ്ങിയ ഉപയോഗിച്ച് ചെയ്യുന്ന നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് ഔദ്യോഗിക പരിരക്ഷ ഉണ്ടായിരിക്കില്ലെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. അതിനാല്‍ ഈ ഫോട്ടോഷൂട്ട് ഗുരുതര അച്ചടക്കലംഘനമായാണ് പോലീസ് സേന കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button