KeralaLatest News

ഉഴവൂരിൽ പൊലീസിനെ മർദ്ദിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ: എസ്ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി

കോട്ടയം: ഉഴവൂരിൽ എസ്ഐക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം. ആക്രമണത്തിൽ കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ കെ.വി സന്തോഷിന്റെ ഇടതു ചെവിയുടെ ഡയഫ്രം പൊട്ടി. അസഭ്യം പറഞ്ഞ് അലറി വിളിച്ചായിരുന്നു ആക്രമണം. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

ഓട്ടോറിക്ഷാ തൊഴിലാളികളും വിദ്യാർത്ഥികളും തമ്മിൽ കോട്ടയം ഉഴവൂരിൽ സംഘർഷമുണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു എസ്.ഐ. വിദ്യാർഥിയെ മർദിച്ച ഓട്ടോ തൊഴിലാളിയെ പിടികൂടണമെന്ന് പറഞ്ഞ് പുറത്ത് നിന്നെത്തിയ പാർട്ടി പ്രവർത്തകർ സന്തോഷിനെ ആക്രമിക്കുകയായിരുന്നു.

പിടിയിലായ മൂന്ന് പ്രതികള്‍ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ബ്ലോക്ക് നേതൃത്വം സ്ഥിരീകരിച്ചു. സി.പി.എം പ്രാദേശിക നേതൃത്വത്തെ അവഗണിച്ചാണ് പ്രവർത്തകരുടെ മർദ്ദനമെന്ന് എസ്ഐ സന്തോഷ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button