വാഷിങ്ടൺ : ലോകം ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത് കോവിഡിനെക്കാൾ വലിയ പകർച്ചവ്യാധികളെയാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ പ്രഫ. ഡാമേ സാറാഹ് ഗിൽബെർട്ട്. . ഒക്‌സ്‌ഫോർഡ്-ആസ്ട്രസെനക്ക വാക്‌സിന്റെ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിച്ച ആരോഗ്യ വിദഗ്ദയാണ് ഡാമേ സാറാഹ് ഗിൽബെർട്ട്. പകർച്ചവ്യാധി പ്രതിരോധത്തിനായി കൂടുതൽ പണം ചെലവഴിക്കണമെന്നും ഗിൽബെർട്ട് പറഞ്ഞു.
‘ഒമിക്രോൺ വകഭേദത്തിന് നിലവിലുള്ള വാക്‌സിനുകൾ പര്യാപ്തമാണോ എന്ന് കൃത്യമായി പറയാനാവില്ല. നമ്മുടെ ജീവിതത്തെ ആക്രമിക്കുന്ന അവസാന വൈറസ് ആയിരിക്കില്ല കോവിഡ്. ഇതിന്റെ മാരകമായ വകഭേദങ്ങൾ ഇനിയും ഉടലെടുക്കും. വൈറസിന്റെ അതിരൂക്ഷമായ ആക്രമണങ്ങളാണ് നാം ഇനി നേരിടാൻ പോകുന്നതെന്ന സത്യം ജനങ്ങൾ തിരിച്ചറിയണം. പുതിയ വൈറസുകൾ കോവിഡിനെക്കാൾ തീവ്ര വ്യാപന ശേഷിയുള്ളവയായിരിക്കും’- ഗിൽബെർട്ട് പറഞ്ഞു.
Read Also : ചിത്രകലാ വിദ്യാലയത്തിലെ താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചു : പ്രിൻസിപ്പലടക്കം ഒൻപത് പേർക്കെതിരെ കേസ്
എന്നാൽ, പകർച്ചവ്യാധികളുടെ ആക്രമണം തടഞ്ഞ് പഴയ പോലെ ലോകത്തെ മാറ്റിയെടുക്കാൻ നാം ഏവരും പ്രയത്‌നിക്കണമെന്നും ഗിൽബെർട്ട് ആവശ്യപ്പെട്ടു. പ്രതിരോധത്തിനായി എണ്ണാൻ പറ്റാത്തത്രയും തുക ചെലവായേക്കാം പക്ഷേ ഇതല്ലാതെ മറ്റൊരു മാർഗമില്ല. ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടത്തിവരികയാണെന്നും ഇതിന്റെ കൃത്യമായ ഫലങ്ങൾ ലഭിക്കുന്നത് വരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നുംഗിൽബെർട്ട് വ്യക്തമാക്കി.
Post Your Comments