Latest NewsIndiaNews

ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ മുൻ എംപിയുമായ സാഗർ റായ്ക ബിജെപിയിൽ

ഡൽഹി: ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ മുൻ എംപിയുമായ സാഗർ റായ്ക ബിജെപിയിൽ ചേർന്നു. കോൺഗ്രസ് തകർച്ചയിലേക്കാണ് നീങ്ങുന്നതെന്നും ആഭ്യന്തര ചർച്ചകൾക്ക് പോലും പാർട്ടിയിൽ സ്ഥാനമില്ലാതായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയിൽ വിമതശബ്ദമുയർത്തി ‘ജി-23’ നേതാക്കൾ ചൂണ്ടിക്കാട്ടിയ ചില കാര്യങ്ങൾ താൻ സമ്മതിക്കുന്നതായി സാഗർ റായ്ക വ്യക്തമാക്കി.

ന്യായമായ കാര്യങ്ങളാണ് അവർ ഉന്നയിച്ചതെന്നും എന്നാൽ, അത് മനസിലാക്കാൻ കോൺഗ്രസിൽ ആരുമില്ലെന്നതാണ് ദു:ഖകരമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ചർച്ചകൾ ഇല്ലാതാകുമ്പോൾ പാർട്ടി തകർച്ചയിലേക്കാണ് നീങ്ങുന്നതെന്നും അതിനെ തടുക്കാൻ ആർക്കുമാകില്ലെന്നും സാഗർ റായ്ക വ്യക്തമാക്കി. നാല് പതിറ്റാണ്ടായി ഗുജറാത്തിലെ കോൺഗ്രസിന്റെ മുൻനിരയിലുള്ള നേതാവിന്‍റെ പാർട്ടി മാറ്റം കോൺഗ്രസിന് കനത്ത തിരിച്ചടിയായതയാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button