കൊഹിമ : സൈന്യത്തിന്‍റെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയ കേസെടുത്ത് നാഗാലാൻഡ് പോലീസ്.സൈന്യത്തിൻ്റെ ഇരുപത്തിയൊന്നാം സെപ്ഷ്യൽ പാരാ ഫോഴ്സിലെ സൈനികര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പൊലീസ് പറയുന്നു.
അതേസമയം, നാഗാലാൻഡിൽ വെടിവെയ്പ്പിനെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമാകുകയാണ്. മോൺ ജില്ലയിൽ സുരക്ഷ ശക്തമാക്കി. ഈ പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ നടന്ന സംഘർഷത്തിൽ രണ്ട് പേർ കൂടി മരിച്ചു. ഇതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം 15- ആയി. ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു.
Read Also : പൂവാര്‍ റിസോര്‍ട്ടിലെ മയക്കുമരുന്ന് പാർട്ടി : സ്ഥിരം പരിപാടിയെന്ന് നാട്ടുകാർ
ശനിയാഴ്ച്ച രാത്രിയാണ് വിഘടനവാദികൾ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവെച്ച് കൊന്നത്.
Post Your Comments