കൊഹിമ: നാഗാലാൻഡിൽ വീണ്ടും അഫ്സ്പ നീട്ടി. ആറ് മാസത്തേക്ക് കൂടിയാണ് അഫ്സ്പ ദീർഘിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 8 ജില്ലകളിലും 5 ജില്ലകളിലെ 21 പോലീസ് സ്റ്റേഷൻ പരിധിയിലുമാണ് അഫ്സ്പ നീട്ടിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 2024 സെപ്റ്റംബർ 30 വരെയാണ് അഫ്സ്പയുടെ കാലാവധി. നാഗാലാൻഡിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷമാണ് അഫ്സ്പ നീട്ടുക എന്ന തീരുമാനത്തിലേക്ക് എത്തിയത്. നാഗാലാൻഡിലെ ദിമാപൂര്‍, നിയുലാന്‍ഡ്, ചുമൗകെദിമ, മോണ്‍, കിഫിര്‍, നോക്ലാക്, ഫെക്, പെരെന്‍ എന്നീ ജില്ലകളിലാണ് അഫ്സ്പ തുടരുക.
ഖുസാമ, കൊഹിമ ജില്ലയിലെ നോര്‍ത്ത്, കൊഹിമ സൗത്ത്, സുബ്‌സ, കെസോച്ച പൊലീസ് സ്റ്റേഷനുകള്‍, മൊകോക്ചുങ് ജില്ലയിലെ മങ്കൊലെംബ, മൊകോക്ചുങ്-ക, ലോങ്തോ, തുലി, ലോങ്ചെം, അനാക്കി ‘സി’ പൊലീസ് സ്റ്റേഷനുകള്‍, ലോങ്ലെങ് ജില്ലയിലെ യാംഗ്ലോക്ക് പോലീസ് സ്റ്റേഷന്‍, വോഖ ജില്ലയിലെ ഭണ്ഡാരി, ചമ്പാങ്, റാലാന്‍ പൊലീസ് സ്റ്റേഷനുകള്‍, സുന്‍ഹെബോട്ടോ ജില്ലയിലെ ഘടാഷി, പുഗോബോട്ടോ, സതഖ, സുരുഹുതോ, സുന്‍ഹെബോട്ടോ, അഘുനാറ്റോ എന്നീ പൊലീസ് സ്റ്റേഷനുകള്‍ക്കും അഫ്‌സ്പ ബാധകമാണ്.
Also Read: ആന്ധ്രയിൽ നിയമസഭാ സ്ഥാനാർത്ഥികളായി പത്തുപേരുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി
Post Your Comments