ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്. മൂന്നാം ദിനത്തിലെ പര്യടനം നാഗാലാൻഡിൽ നിന്നാണ് ആരംഭിക്കുക. ഇന്നലെ മണിപ്പൂരിലായിരുന്നു യാത്ര പൂർത്തിയാക്കിയത്. നാഗാലാൻഡിൽ രണ്ട് ദിവസത്തെ പര്യടനം ഉണ്ടായിരിക്കുന്നതാണ്. കൊഹിമയിലെ വിശ്വേമയിൽ പുനരാരംഭിക്കുന്ന യാത്ര 257 കിലോമീറ്ററാണ് സഞ്ചരിക്കുക. നാഗാലാൻഡിലെ അഞ്ച് ജില്ലകൾ സന്ദർശിക്കുന്നതാണ്.
ഇന്ന് രാവിലെ 9:30-ന് കോഹിമയിലെ യുദ്ധസ്മാരകത്തിൽ ആദരം അർപ്പിക്കും. തുടർന്ന് 9:30-ന് കോഹിമയിലെ ഫുൽബാരിയിലെ ജനങ്ങളോട് സംസാരിക്കുന്നതാണ്. കലപ ബാധിത മേഖലകളിലേക്കുള്ള സന്ദർശനത്തിനു ശേഷം, ഉച്ചയ്ക്ക് രണ്ട് മണിയോടെ രാഹുൽഗാന്ധി മാധ്യമങ്ങളെ കാണും. ഇന്നും നാളെയുമായി നാഗാലാൻഡിലെ പര്യടനം പൂർത്തിയാക്കിയ ശേഷം, നാളെ വൈകുന്നേരത്തോടെ അസമിലേക്ക് പോകുന്നതാണ്. കഴിഞ്ഞ ദിവസം മണിപ്പൂരിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വലിയ ജന പിന്തുണയാണ് ലഭിച്ചത്.
Also Read: ഇന്ത്യക്കാരാണോ? എങ്കിൽ ഈ 62 രാജ്യങ്ങളിലേക്ക് വിസ വേണ്ട, പട്ടിക ഇങ്ങനെ
Post Your Comments