കോഹിമ: ജനങ്ങൾക്ക് വിസ്മയമായി നാഗാലൻഡിൽ മേഘപ്പുലിയെ കണ്ടെത്തി. ഇന്ത്യ-മ്യാന്മർ അതിർത്തിക്കടുത്തുള്ള സാരമതി പർവ്വതത്തിൽ വെച്ചാണ് ഇതിന്റെ ചിത്രം പകർത്താനായത്. വന്യജീവി സംരക്ഷണ പ്രസിദ്ധീകരണമായ ഐ.യു.സി.എൻ ലെറ്ററിലാണ് മേഘപ്പുലിയുടെ ചിത്രം പ്രസിദ്ധീകരിച്ചു വന്നത്.
ഏതാണ്ട് 3700 മീറ്റർ ഉയരത്തിൽ വച്ചാണ് മേഘപ്പുലിയെ കണ്ടത്. വനപ്രദേശത്തിൽ, ഇത്രയും ഉയരത്തിൽ വച്ച് ലോകത്തിൽ ആദ്യമായാണ് മേഘപ്പുലിയെ കാണാൻ സാധിച്ചത്.
അതിവേഗത്തിൽ മരം കയറുന്ന ക്ലൌഡഡ് ലെപ്പേർഡ്, കാട്ടുപൂച്ച വർഗ്ഗത്തിൽ ഏറ്റവും ചെറുതാണ്. ഇതിനെ കാണാൻ സാധിക്കുന്നതും അപൂർവമാണ്. വംശനാശ ഭീഷണി നേരിടുന്ന മേഘപ്പുലി, സാധാരണ താഴ്ന്ന പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളിൽ ആണ് കാണപ്പെടുന്നത്. അതിനാൽ, ഇത്രയും ഉയരത്തിൽ വച്ച് ഇതിനെ കണ്ടെത്തിയത് അപൂർവ്വ സംഭവമാണെന്ന് വിദഗ്ധർ പറയുന്നു.
Post Your Comments