ഫെബ്രുവരി 27 ന് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ, നാഗാലാൻഡിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം വൻ മുന്നേറ്റത്തിൽ. ബി.ജെ.പിയും സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി) 60ൽ 49 സീറ്റുകളിൽ മുന്നിലാണ്, ഇവിടെ ഭൂരിപക്ഷം 31 ആണ്. നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) അഞ്ച് സീറ്റുകളിൽ മുന്നിലും കോൺഗ്രസ് ഒരു സീറ്റിലും മാത്രമാണ് ലീഡ് ചെയ്യുന്നത്.
20 സീറ്റുകളിൽ ആണ് ബി.ജെ.പി മത്സരിച്ചത്. സഖ്യകക്ഷിയായ എൻഡിപിപി 40 സീറ്റുകളിൽ മത്സരിച്ചു. മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തിലുള്ള എൻഡിപിപി 2018ലെ തിരഞ്ഞെടുപ്പ് മുതൽ ബി.ജെ.പിയുമായി സഖ്യത്തിലാണ്. കോൺഗ്രസും എൻ.പി.എഫും യഥാക്രമം 23, 22 സീറ്റുകളിൽ മത്സരിച്ചു.
അതേസമയം, ത്രിപുരയിലും കാര്യങ്ങൾ മറിച്ചല്ല. ആദ്യ ഫലം പുറത്ത് വരുമ്പോൾ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ച് മുന്നിലാണ്. വോട്ടെണ്ണൽ ആരംഭിച്ച ആദ്യമണിക്കൂറിൽ തന്നെ 39 സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്. 60 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. ഇടത് – കോൺഗ്രസ് സഖ്യത്തിന് എട്ട് സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്.
Post Your Comments