KeralaLatest NewsNews

ആര്‍എസ്എസ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മതതീവ്രവാദം പ്രരിപ്പിക്കുന്നു, മുസ്ലിം സംഘടനകൾ ഇതിനു ബദലായും: കോടിയേരി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകൾ രംഗത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി പളളികളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലീഗിന്റെ ഈ പ്രഖ്യാപനത്തെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണെന്നും അതുകൊണ്ടാണ് പളളികളില്‍ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചതെന്നും കോടിയേരി വിമർശിച്ചു.

Also Read:ഓങ് സാൻ സൂചിയ്ക്ക് നാലു വർഷം തടവ് : ശിക്ഷ വിധിച്ച് മ്യാന്മർ കോടതി

‘കേരളത്തിന്റെ മത നിരപേക്ഷ അടിത്തറ തകര്‍ക്കാനാണ് വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മതതീവ്രവാദം പ്രരിപ്പിക്കുന്നു. ചില മുസ്ലീം സംഘടനകള്‍ ഇതിനു ബദലായി പ്രവര്‍ത്തിക്കുന്നു. വര്‍ഗീയ ചേരിതിരിവ് സമൂഹത്തില്‍ ഉണ്ടാക്കാന്‍ അനുവദിക്കരുത്. ഹലാല്‍ എന്ന വാക്ക് തെറ്റായി ചിത്രീകരിച്ച് മത ചിഹ്നം ആക്കാന്‍ ശ്രമിക്കുന്നുണ്ട്’, കോടിയേരി പറഞ്ഞു.

അതേസമയം, മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടവര്‍ അറിയാതെ സംസ്ഥാന സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട തീരുമാനം എല്ലാവരെയും ഞെട്ടിച്ചെന്ന് കേരള നദ്വത്തൂല്‍ മുജാഹിദീന്‍ സംസ്ഥാന അധ്യക്ഷന്‍ ടിപി അബ്ദുള്ളക്കോയ മദനി വ്യക്തമാക്കിയിരുന്നു. വഫഖ് ബോര്‍ഡ് നിയമന വിഷയത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button