Latest NewsNewsIndia

വസീം റിസ്‌വി ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു: പുതിയ പേര് ജിതേന്ദ്ര നാരായൺ സിങ് ത്യാഗി

ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാന്‍ വസീം റിസ്‌വി ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു. ഉത്തർപ്രദേശിലെ ദാശ്‌ന ക്ഷേത്രത്തിലെത്തിയായിരുന്നു മതംമാറ്റം. ഗാസിയാബാദിലെ ദസ്‌ന ദേവി ക്ഷേത്രത്തിലെ പ്രധാന പൂജാരി സ്വാമി യതി നരസിംഹാനന്ദാണ് റിസ്‌വിയെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തത്. മതപരിവർത്തനത്തിന് ശേഷമുള്ള റിസ്‌വിയുടെ പുതിയ പേര് ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി എന്നായിരിക്കുമെന്ന് നരസിംഹാനന്ദ് പറഞ്ഞു.

Also read:ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഐക്യം സൃഷ്ടിക്കും : ജിസിസി ഉച്ചകോടിയ്ക്കു മുൻപ് സൽമാന്റെ ഗൾഫ് പര്യടനം

ബാബരി മസ്ജിദിനെതിരായ പരാമർശങ്ങൾ മുതൽ ഏറ്റവുമൊടുവിൽ ഖുർആനിലെ 26 വചനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചും വാർത്തകളിൽ നിറഞ്ഞിരുന്ന ആളാണ് വസീം റിസ്‌വി. താൻ ഇസ്‌ലാമിൽനിന്ന് ഭ്രഷ്ടനായതാണെന്നും ഓരോ വെള്ളിയാഴ്ചയും തന്റെ തലയ്ക്കുള്ള പാരിതോഷികത്തുക വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മതംമാറ്റ ചടങ്ങിനുശേഷം റിസ്‌വി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ സനാതന ധർമത്തിന്റെ മാർഗം സ്വീകരിക്കുകയാണെന്നും റിസ്‌വി പറഞ്ഞു.

മരിച്ചാൽ സ്വന്തം മൃതദേഹം ഖബറടക്കരുതെന്നും ഹിന്ദു ആചാരപ്രകാരം സംസ്‌കരിക്കണമെന്നും ഒരു വിഡിയോയിലൂടെ വസീം റിസ്‌വി നേരത്തെ ആവശ്യപ്പെട്ടിരുന്നു. റിസ്‌വിയുടെ മതംമാറ്റത്തെ ആൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് സ്വാഗതം ചെയ്തു. ഒരു മതഭ്രാന്തനും ഇനി റിസ്‌വിക്കെതിരെ ഫത്‌വയിറക്കാൻ ധൈര്യപ്പെടില്ലെന്നും ചക്രപാണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button