ലക്‌നൗ: ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചും സൈനികരോടുള്ള ആദരസൂചകമായും ഈദ് ആഘോഷങ്ങള്‍ ഒഴിവാക്കി ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ്. കടുത്ത പ്രതിഷേധമാണ് ഷിയാ വഖഫ് ബോർഡ് അറിയിച്ചത്. പാകിസ്ഥാൻ പതാക കത്തിക്കുമെന്നും ഇൗദ് ദിവസം ഉച്ചക്ക് ഷിയ ബോര്‍ഡ് അംഗങ്ങള്‍ ഒത്തുകൂടി മാധ്യമങ്ങളെ അറിയിച്ചു.
ഉത്തരേന്ത്യയിൽ ഇന്നാണ് ഈദ് ആഘോഷങ്ങൾ നടക്കുന്നത്. ഈദ് ആഘോഷങ്ങളുടെ ഭാഗമായി അവധിയെടുത്ത് വീട്ടിലേക്ക് പോകുന്നതിനിടെ ഇന്ത്യന്‍ സൈനികനായ ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി ചിത്രവധം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനം. ഹിസ്ബുള്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്ന സമീര്‍ ടൈഗറിനെ വധിച്ച സുരക്ഷാ സേനയുടെ സംഘത്തില്‍ ഉള്‍പ്പെട്ട സൈനികനാണ് ഔറംഗസീബ്.
പുല്‍വാമക്കു സമീപമുള്ള ഗുസ്സൂവില്‍ നിന്നാണ് വെടിയുണ്ട തറച്ച നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം റൈസിംഗ് കശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയേയും ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇഫ്താര്‍ പാര്‍ട്ടിക്ക് പോകാന്‍ ഓഫീസിന് പുറത്തിറങ്ങിയപ്പോഴാണ് ഷുജാത് ബുഖാരിയെ ആക്രമികള്‍ വെടി വെച്ച് കൊലപ്പെടുത്തിയത്. ഷുജാത് ബുഖാരിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന രണ്ട് പോലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
Post Your Comments