ലഖ്നൗ: സുന്നി വഖഫ് ബോർഡിന് പള്ളിപണിയാൻ അനുവദിച്ച അഞ്ചേക്കർ സ്ഥലം തങ്ങൾക്ക് തന്നിരുന്നെങ്കിൽ അവിടെ രാമക്ഷേത്രം പണിതേനേയെന്ന് ഷിയാ വഖഫ് ബോർഡ്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഉത്തർപ്രദേശ് സർക്കാർ സുന്നി സെൻട്രൽ വഖഫ് ബോർഡിന് ബുധനാഴ്ച ഭൂമിയനുവദിച്ചതിനുപിന്നാലെയാണ് ബോർഡിന്റെ പ്രസ്താവന.
ഈ ഭൂമി തങ്ങൾക്ക് തന്നിരുന്നെങ്കിൽ അവിടെ മറ്റൊരു രാമക്ഷേത്രം പണിയുമായിരുന്നുവെന്ന് യു.പി. ഷിയ വഖഫ് ബോർഡ് അധ്യക്ഷൻ വസീം റിസ്‌വി പറഞ്ഞു.
ഷിയാവിഭാഗത്തിൽനിന്നുള്ള മിർ ബഖ്വിയാണ് ബാബറി മസ്ജിദ് പണിതത്. എന്നാൽ, സ്ഥലം കിട്ടിയത് സുന്നികൾക്കാണ്. ഒരിക്കലും ശബ്ദമുയർത്താത്ത ഷിയാകളുടെ കുറ്റമാണിത് -അയോധ്യയിൽ രാമക്ഷേത്രം പണിയാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ പ്രശംസിച്ചുകൊണ്ട് റിസ്‌വി പറഞ്ഞു.
Post Your Comments