Latest NewsIndia

തബ്‌ലീഗി ജമാഅത്തിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍

തബ്‌ലീഗി ജമാഅത്ത് രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് ന്യൂനപക്ഷ കമ്മീഷന്‍ പ്രധാനമന്ത്രിയെ സമീപിച്ചു.

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പടര്‍ത്തി നിസാമുദ്ദീനില്‍ മതസമ്മേളനം നടത്തിയ മുസ്ലീം മതസംഘടന തബ്‌ലീഗി ജമാഅത്തിനെ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തി ഷിയാ സംഘടനകള്‍. തബ്‌ലീഗി ജമാഅത്ത് ചാവേറുകളെ സൃഷ്ടിക്കുന്നവരാണെന്ന് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി പറഞ്ഞു.തബ്‌ലീഗി ജമാഅത്ത് രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് ന്യൂനപക്ഷ കമ്മീഷന്‍ പ്രധാനമന്ത്രിയെ സമീപിച്ചു.

തബ്‌ലീഗി തലവന്റെ വര്‍ഗീയത കലര്‍ന്ന പ്രതികരണങ്ങള്‍ക്കെതിരെ ന്യൂനപക്ഷ കമ്മീഷന്‍ അംഗം പര്‍വീന്ദര്‍ സിങ് പ്രധാനമന്ത്രിക്ക് കത്തെഴുതി.വിഷയത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് വഖഫ് മന്ത്രി മുഹ്‌സീന്‍ റാസയും രംഗത്തെത്തി. തബ്‌ലീഗി ജമാഅത്ത് ഭീകര സംഘടനെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വിപത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവുപോലും മുഖവിലയ്‌ക്കെടുക്കാതെ അവര്‍ സമ്മേളനം നടത്തി. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇവര്‍ക്ക് വിദേശത്തു നിന്ന് ഫണ്ട് ലഭിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച്‌ ഉചിത നടപടികള്‍ സ്വീകരിക്കും. മുഹ്‌സീന്‍ റാസ പറഞ്ഞു.രാജ്യത്തെ കൊറോണ ബാധ രൂക്ഷമാക്കിയത് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ നിസാമുദ്ദീനില്‍ നടത്തിയ മതസമ്മേളനമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. വൈറസ് ബാധിച്ചവരില്‍ 20 ശതമാനവും തബ്‌ലീഗ് മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണെന്നും മരണമടഞ്ഞവരില്‍ 20 പേര്‍ക്കെങ്കിലും സമ്മേളനവുമായി ബന്ധമുണ്ടെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.

കൂടാതെ ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുള്ള ആശുപത്രികളിലും ഇവർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി ഉയർന്നു കഴിഞ്ഞു. ഡൽഹി സർക്കാരും ഉത്തർ പ്രദേശ് സർക്കാരും ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button