കൊച്ചി : ബെംഗളൂരു മയക്കു മരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ മോശം ഇടപാടുകളെ പറ്റി തനിക്ക് അറിയില്ലായിരുന്നെന്ന് ബിനീഷ് കോടിയേരി. ആളുകളുടെ ദുരുദ്ദേശം മനസ്സിലാക്കിയല്ല എല്ലാവരോടും തുറന്ന രീതിയിൽ ഇടപെടുന്നയാളാണ് താനെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
‘കൂട്ടുകെട്ടുകള്‍ എന്ന് പറയുമ്പോള്‍ എനിക്ക് വേണമെങ്കില്‍ എന്റെ മുന്നില്‍ വരുന്ന ആളുകളോട് സംസാരിക്കാതെയും മുഖം തിരിച്ച് നടന്നും സമൂഹത്തില്‍ നടക്കുന്ന ഒന്നിലും ഇടപെടാതെ ജീവിക്കാം. പക്ഷെ എനിക്കെന്റെതായ സ്വതമില്ലേ. എനിക്ക് എന്റെ സ്വത്വമില്ലാതെ ജീവിക്കാന്‍ പറ്റില്ല. വരുന്നയാളുകൾ മറ്റാെരു ഉദ്ദേശ്യത്തോടെയാണ് എന്റെ മുന്നില്‍ വന്ന് ഒരു കാര്യം അവതരിപ്പിക്കുകയും എന്റെ കൂടെ കൂട്ട് കൂടുകയും ചെയ്യുന്നതെന്ന് ആലോചിക്കാത്ത ഒരു മനുഷ്യനാണ് ഞാന്‍. അത് ഇപ്പോഴത്തെ കാലഘട്ടത്തില്‍ ശരിയൊ തെറ്റോ എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്’- ബിനീഷ് കോടിയേരി പറഞ്ഞു.
Read Also : പുല്ലരിയാനെത്തിയ ബീഹാര്‍ സ്വദേശിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: കോഴിക്കോട് സ്വദേശി പിടിയില്‍
ഇപ്പോൾ തനിക്ക് മുകളില്‍ ഒരുപാട് നുണക്കൂമ്പാരങ്ങളാണ് വന്ന് ചാര്‍ത്തപ്പെടുന്നത്. എന്നാൽ, സത്യത്തിന്റെ കൊടുങ്കാറ്റ് തന്റെ മുകളിലുള്ള ഈ നുണക്കൂമ്പാരങ്ങളെയെല്ലാം തുടച്ച് മുന്നോട്ട് പോവുമെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി.
Post Your Comments