കോഴിക്കോട് : സ്വകാര്യ ഫാമിലെ തൊഴിലാളിയായ ബീഹാര്‍ സ്വദേശിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. നന്മണ്ട പാവണ്ടൂര്‍ സ്വദേശി കൈതയില്‍ അനീഷിനെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ കാക്കൂര്‍ പൊക്കുന്ന് മലയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊക്കുന്ന് മലയില്‍ പുല്ലരിയാനായി ഭര്‍ത്താവിനോടൊപ്പം എത്തിയ ബീഹാര്‍ സ്വദേശിനിയെ നാട്ടുകാരനായ പ്രതി പുല്ലരിയാന്‍ കത്തി വേണമെന്ന് പറഞ്ഞ് തന്ത്രത്തില്‍ യുവതിയുടെ കയ്യില്‍ നിന്നും കത്തി കൈക്കലാക്കി. തുടർന്ന് യുവതിയെ പുറകില്‍ നിന്നും അടിച്ച് വീഴ്‌ത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമം നടത്തുകയായിരുന്നു. യുവതി ശക്തമായ രീതിയില്‍ പ്രതികരിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ
അല്‍പം അകലെയായിരുന്ന യുവതിയുടെ ഭര്‍ത്താവും സഹായിയും ഓടി വന്നു. ഇതോടെ പ്രതി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
Read Also : കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച ഉടനെ തന്നെ കാക്കൂര്‍ പൊലീസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും സമൂഹമാധ്യമങ്ങള്‍ വഴി പ്രതിയെ തിരിച്ചറിയാന്‍ ലുക്ക് ഔട്ട് നോട്ടീസ് പരസ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ, അന്വേഷണം ആരംഭിച്ചതറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ കാക്കൂര്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പൊക്കുന്ന് മലയിലുടനീളം വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ മലഞ്ചേരുവിലെ ഷെഡില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു.
Post Your Comments