ജയ്‌സാൽമീർ: അതിർത്തികളിലെ ഡ്രോൺ ഭീഷണി തടയാൻ ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ഡ്രോൺ ‘വേധ’ സാങ്കേതികവിദ്യ സുരക്ഷാ സേനക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡ്രോണുകളെ ആക്രമിച്ച് തകർക്കുന്ന സാങ്കേതിക വിദ്യയാണ് വേധ.
Also Read : കൊച്ചിയിലെ ഫ്ളാറ്റുകളിൽ റെയ്ഡ് : ചെലവന്നൂരിലെ ഫ്ളാറ്റില്‍ ചൂതാട്ട കേന്ദ്രം കണ്ടെത്തി
അതിർത്തി രക്ഷാ സേനയുടെ (ബി.എസ്.എഫ്) 57ാമത് സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 മുതൽ മോദി സർക്കാർ അതിർത്തി സുരക്ഷക്ക് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. അതിർത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ,സുരക്ഷാസേനകൾക്കെതിരായ ആക്രമണങ്ങൾ എന്നിവക്ക് ഉടൻ തിരിച്ചടി നൽകിയിട്ടുണ്ട്. ബി.എസ്.എഫിലെ ഒഴിവുകൾ നികത്താൻ സർക്കാർ 50,000 ജവാന്മാരെ റിക്രൂട്ട് ചെയ്തതായും അവരുടെ പരിശീലനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Post Your Comments