KollamLatest NewsKeralaNattuvarthaNews

അയല്‍വാസിയുമായി സംസാരിച്ചതിനെച്ചൊല്ലി വാക്കുതര്‍ക്കത്തിൽ യുവാവിനെ തലക്കടിച്ച്‌ കൊന്നു : ഒരാൾ അറസ്റ്റിൽ

കൊല്ലപ്പെട്ട മഹേഷിന്റെ ബന്ധു പ്രദേശവാസിയോട് സംസാരിച്ചതിനെച്ചൊലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

കൊല്ലം: അയല്‍വാസിയുമായി സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനെ തുടർന്ന് യുവാവിനെ കല്ല് കൊണ്ടു തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. കൊല്ലം വെടിക്കുന്ന് സ്വദേശി മഹേഷ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൊലപാതകത്തില്‍ പ്രദേശവാസിയായ ഷിബുവിനെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി 9നു വെടിക്കുന്ന് കുരിശടിക്കു സമീപം വെച്ചാണ് കേസിനാസ്പദമായ സംഭവം.

കൊല്ലപ്പെട്ട മഹേഷിന്റെ ബന്ധു പ്രദേശവാസിയോട് സംസാരിച്ചതിനെച്ചൊലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലം കന്റോണ്‍മെന്റ് സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന മഹേഷ് ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു.

Read Also : ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഈ സമയം വഴിയില്‍ ഷിബുവുമായി സംസാരിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന തന്റെ ബന്ധുവായ യുവാവിനോടു വീട്ടിലേക്കു കയറിപ്പോകാന്‍ മഹേഷ് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഷിബു വാക്കേറ്റം നടത്തുകയും പിന്നിലൂടെയെത്തി തലയില്‍ കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു. ബോധരഹിതനായി വീണ മഹേഷിനെ നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഷിബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരേതനായ ശശിയുടെയും കനകയുടെയും മകനാണ്. സഹോദരി: സൗമ്യ. അവിവാഹിതനാണ്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button