ആലപ്പുഴ: ജില്ലയിലെ കളർകോട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ദേവസ്വം പറമ്പിൽ ഷിബു – ലേഖ ദമ്പതികളുടെ മകൻ സുരാജ് (15) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കളുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിതാഴുകയായിരുന്നു. കൂട്ടുകാരുടെ ബഹളത്തെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ഷിബുവിനെ കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read Also : ജനങ്ങൾക്കിടയിൽ ഒമിക്രോണ്‍ ഭീതി പരത്തി: കോഴിക്കോട് ഡിഎംഒയ്‌ക്കെതിരെ നടപടിയുമായി ആരോഗ്യമന്ത്രി
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പറവൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
Post Your Comments