ജക്കാർത്ത: ഇന്തോനേഷ്യയെ പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം. ഇന്നു രാവിലെ അഞ്ചു മണിയോടെയുണ്ടായ ഭൂചലനം, റിക്ടെർ സ്കെയിലിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശക്തമായ ഭൂചലനം ആണെങ്കിലും ജീവഹാനിയോ വസ്തു നാശമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്തോനേഷ്യയുടെ വടക്കൻ പ്രവിശ്യയിലെ സുലാവെഷിയിലാണ് ഭൂചലനമുണ്ടായത്. 174.3 കിലോമീറ്റർ അടിയിൽ നിന്നായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എന്നാൽ, സുനാമിക്ക് കാരണമാകുന്ന തീവ്രതയില്ലെന്ന് അധികാരികൾ വ്യക്തമാക്കി
Post Your Comments