തൃശൂര്‍: തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഭൂചലനം. തൃശൂര്‍ ജില്ലയിലെ കുന്നുംകുളം, ഗുരുവായൂര്‍, എരുമപ്പെട്ടി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് സെക്കന്റ് നീണ്ടുനില്‍ക്കുന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്. പഴുന്നാന, കടങ്ങോട്, ആനായ്ക്കല്‍ തുടങ്ങിയ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടതായി വിവരമുണ്ട്. രാവിലെ 8.16-നാണ് ഭൂചലനം ഉണ്ടായത്. പാലക്കാട് തിരുമറ്റക്കോട് മേഖലയിലും ഭൂകമ്പം ഉണ്ടായി. 8.16ന് തന്നെയാണ് ഇവിടെയും നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തീവ്രത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.
Read Also: ‘മഞ്ഞുമ്മൽ ബോയ്സ്’ നിര്‍മ്മാതാക്കളിലൊരാളായ സൗബിനെ ഇഡി ചോദ്യം ചെയ്തു
കഴിഞ്ഞ വര്‍ഷവും തൃശൂര്‍ ജില്ലയില്‍ ഭൂചലനവും ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും അനുഭവപ്പെട്ടിരുന്നു. കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളിലായിരുന്നു സംഭവം.
Post Your Comments