KeralaLatest News

തൃശൂരും പാലക്കാടും രണ്ടാം ദിവസവും ഭൂചലനം

തൃശൂർ: തൃശൂർ പാലക്കാട് ജില്ലകളിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55 ഓടെയാണ് പ്രകമ്പനമുണ്ടായത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി, തൃത്താല, തിരുമറ്റിക്കോട് മേഖലകളിൽ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടു.

ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടുനിന്നെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
റിക്ടർ സ്കെയിലിൽ മൂന്ന് തീവ്രതയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍, കേച്ചേരി, കോട്ടോല്‍, കടവല്ലൂര്‍, അക്കിക്കാവ്, കടങ്ങോട്, എരുമപ്പെട്ടി, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ ദിവസം ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാലത്ത് 8.15-ഓടെയാണ് ഉഗ്രമുഴക്കത്തോടെയുള്ള പ്രകമ്പന ശബ്ദം ഏതാനും സെക്കന്റുകള്‍ അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകളില്‍ പലരും വീടിന് പുറത്തിറങ്ങി. എന്നാൽ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button