ലഖ്നോ: യോഗി സര്‍ക്കാര്‍ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയത് പോലെ ജനങ്ങള്‍ യു.പി സര്‍ക്കാറിനെതന്നെ മാറ്റുമെന്ന് അഖിലേഷ് യാദവ്. തിരഞ്ഞെടുപ്പ് അടുത്തതോടെ യു പി യിൽ നടക്കുന്ന വാക് പോരിന്റെ തുടക്കമാണ് ഇതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Also Read:ഡിസൈനിൽ മാറ്റമില്ല, ഐഫോൺ എസ്ഇ 2022ൽ വിപണയിലെത്തും
‘യോഗി സര്‍ക്കാര്‍ സ്ഥലങ്ങളുടെ പേരുകള്‍ മാത്രമാണ് മാറ്റിയത്. അടുത്തുതന്നെ ജനങ്ങള്‍ യു.പി സര്‍ക്കാറിനെ തന്നെ മാറ്റും. യുവജനങ്ങള്‍, കര്‍ഷകര്‍, ബിസിനസുകാര്‍ എല്ലാവരും യോഗി സര്‍ക്കാറിനെ താഴെയിറക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. സമാജ്വാദി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതോടെ യു.പിയിലെ കര്‍ഷകര്‍ക്കും നേട്ടമുണ്ടാകും’, അഖിലേഷ് പറഞ്ഞു.
‘രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലമാണ് യു.പി. വ്യജ ഏറ്റമുട്ടലുകളില്‍ ഏറ്റവും കൂടുതല്‍ നോട്ടീസ് ലഭിച്ച ഒരു സര്‍ക്കാറുണ്ടെങ്കില്‍ അത് യു.പി സര്‍ക്കാറാണ്’, അഖിലേഷ് കൂട്ടിച്ചേർത്തു.
Post Your Comments