പാറ്റ്‌ന: നിതീഷ് കുമാര്‍ ‘ഇന്ത്യ’ സഖ്യത്തില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയാകേണ്ട വ്യക്തിയായിരുന്നു എന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് . ബിഹാറിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് പ്രസ്താവനയുമായി അഖിലേഷ് യാദവ് രംഗത്തെത്തിയത്. ഇന്ത്യ സഖ്യത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും പരിഗണിക്കാമെന്ന സാഹചര്യമാണ്. സഖ്യത്തിന്റെ കോര്‍ഡിനേറ്ററോ മറ്റേതെങ്കിലും വലിയ പദവിയോ നിതീഷിന് ലഭിക്കുമായിരുന്നു എന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹൈക്കോടതി ജീവനക്കാര്‍ അപമാനിച്ചതായി പരാതി
നിതീഷ് കുമാറിനോട് സന്നദ്ധത കാണിക്കുവാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അദ്ദേഹത്തോട് സംസാരിക്കണമായിരുന്നു. നിതീഷ് കുമാര്‍ ഇന്ത്യന്‍ സഖ്യത്തില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. അദ്ദേഹമാണ് മുന്‍കൈയെടുത്ത് ഇന്ത്യാ അലയന്‍സ് രൂപീകരിച്ചതെന്നും അഖിലേഷ് പറഞ്ഞു.
Post Your Comments