ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പിന്നാലെ അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി സമാജ് വാദി പാര്‍ട്ടിയും. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ് ട്രസ്റ്റിന് കത്തയച്ചു. അതേസമയം, ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും കുടുംബ സമേതം പിന്നീട് സന്ദര്‍ശിക്കാനാണ് അഖിലേഷിന്റെ പദ്ധതി.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നിലപാടില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് മാത്രമാണ് വിട്ടു നില്‍ക്കുന്നതെന്നും ആര്‍ക്കും നിയന്ത്രണങ്ങളില്ലെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22 ഒഴികെ ഏത് ദിവസവും സന്ദര്‍ശിക്കാമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ യു പി ഘടകം മകരസംക്രാന്തി ദിനമായ 15ന് ക്ഷേത്രം സന്ദര്‍ശിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ആദരവോടെ നിരസിക്കുന്നുവെന്നാണ് നേരത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചത്.
Post Your Comments