കണ്ണൂര്‍: തലശ്ശേരി താലൂക്കില്‍ സ്ഥിതി ആശങ്കാജനകമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ. തലശേരി താലൂക്കില്‍ വന്‍തോതില്‍ സാമുദായിക- രാഷ്ട്രീയ സംഘര്‍ഷമുണ്ടാകുമെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരിയില്‍ പോലീസ് ജാഗ്രത ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി നഗരസഭയുടെ മുഴുവന്‍ പ്രദേശങ്ങളിലും പോലീസ്
കാവല്‍ ഏര്‍പ്പെടുത്തുമെന്നും തലശ്ശേരിയില്‍ എസ്.ഡി.പി. ഐ- ബി.ജെ.പി സംഘര്‍ഷം തടയാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.
തലശേരി മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് സര്‍വകക്ഷി സമാധാനം യോഗം ചേരും. നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്.പി അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലും ഇതിനുസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
പാലക്കാട്ടെ ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന് മറുപടിയായി എസ്.ഡി. പി. ഐക്കാര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി ഇവിടെ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പോലീസ് കേസെടുക്കാത്തത് വ്യാപകമായ പരാതിക്കിടയാക്കിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്.
Post Your Comments