![](/wp-content/uploads/2021/12/cpm-leader-sandeep-murder-culprits.jpg.image_.845.440.jpg)
തിരുവല്ല: സിപിഎം പ്രവര്‍ത്തകന്‍ പിബി സന്ദീപ് കുമാറിനെ കുത്തി കൊന്ന കേസില്‍ പിടിയിലായ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് തിരുവല്ല ഏരിയാസെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി. സിപിഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കണമെന്നും കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് പുറത്ത് കൊണ്ടുവരണമെന്നും ഫ്രാന്‍സിസ് പറഞ്ഞു.
Read Also : മൂന്നുമാസം മുന്‍പ് ആലത്തൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ മുംബെയിൽ നിന്ന് കണ്ടെത്തി: സംശയങ്ങൾ ബാക്കി
അതേസമയം കേസിലെ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് സന്ദീപിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മുന്‍വൈരാഗ്യത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കൊലപാതകം, വധഭീഷണി, അന്യായമായി സംഘം ചേരല്‍ ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയായ സന്ദീപിനെ വീടിന് സമീപം വച്ച് പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൊല നടത്തിയത്. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
Post Your Comments