PathanamthittaLatest NewsKerala

സന്ദീപ് കൊലക്കേസ്: രാഷ്ട്രീയ കൊലപാതകമല്ലെന്ന പ്രാഥമിക കണ്ടെത്തൽ തള്ളി പ്രതികള്‍ ബിജെപിക്കാരെന്ന് എഫ്ഐആര്‍

മുൻവൈരാഗ്യത്തിന്റെ കാരണം എഫ്ഐആറിൽ വ്യക്തമാക്കിയിട്ടില്ല.

തിരുവല്ല: സന്ദീപ് കൊലക്കേസിലെ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍. പ്രതികള്‍ക്ക് സിപിഎം ലോക്കല്‍ സെക്രട്ടറിയോട് മുന്‍വൈരാഗ്യമുണ്ടായിരുന്നു എന്നും എഫ്ഐആറില്‍ പരാമര്‍ശമുണ്ട്. മുൻവൈരാഗ്യത്തിന്റെ കാരണം എഫ്ഐആറില്‍ പരാമര്‍ശമുണ്ട്.

മുൻവൈരാഗ്യത്തിന്റെ കാരണം എഫ്ഐആറിൽ വ്യക്തമാക്കിയിട്ടില്ല. കൊലപാതകം, വധഭീഷണി, അന്യായമായി സംഘംചേരൽ ഉൾപ്പെടെ എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം പോലീസിന്റെ പ്രാഥമിക നിഗമനം തള്ളിയാണ് ഈ എഫ്‌ഐആർ നൽകിയിരിക്കുന്നത്. ഇത് സിപിഎമ്മിന്റെ സമ്മർദ്ദം മൂലമാണെന്നാണ് പൊതുവെ ആരോപണം.

ഇന്നലെ പോലീസ് കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് അല്ലെന്നു പറയാൻ പാടില്ലായിരുന്നു എന്ന് കോടിയേരി ബാലകൃഷ്ണൻ പോലീസിനെതിരെ പരോക്ഷ വിമർശനം നടത്തിയിരുന്നു. പിന്നാലെയാണ് എഫ്‌ഐആർ വിവരം പുറത്തു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button