പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ നിലപാട് മാറ്റി പോലീസ്. കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യവും രാഷ്ട്രീയവിരോധവുമെന്ന് പോലീസ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. പ്രതികളെ പിടികൂടിയതിനുശേഷം പോലീസ് പറഞ്ഞത് രാഷ്ട്രീയ കൊലപാതകമല്ലെന്നും സംഭവത്തിന് പിന്നിൽ വ്യക്തിവിരോധമാണ് എന്നുമാണ്. എന്നാൽ ഈ നിലപാടിൽനിന്ന് മാറിയാണ് റിമാൻഡ് റിപ്പോർട്ട് നൽകിയിട്ടുള്ളത്.
ഒന്നാം പ്രതിയായ യുവമോർച്ച പ്രവർത്തകൻ ജിഷ്ണു രഘുവിന് സന്ദീപിനോടുള്ള രാഷ്ട്രീയവിരോധവും മറ്റ് മുൻവിരോധവും നിമിത്തം കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ മറ്റ് പ്രതികളുമായി ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നത്. കുതറി ഓടിയ സന്ദീപിനെ ജിഷ്ണു പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുന്നെന്നും പറയുന്നു.
കോഴിക്കോട് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
അതേസമയം, പൊലീസിന്റെ പ്രാഥമിക നിഗമനത്തിനെതിരെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളില്‍നിന്നടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് ശേഷം തയ്യാറാക്കിയ എഫ്ഐആറിൽ പ്രതികൾ ബിജെപി പ്രവർത്തകരാണെന്നും രാഷ്ട്രീയവൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്നും വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് സംഭവത്തിൽ ബന്ധമുണ്ടോയെന്നും പ്രതികൾ ആരുമായെല്ലാം ബന്ധപ്പെട്ടിരുന്നു എന്നുമുള്ള വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments