IdukkiKeralaNattuvarthaLatest NewsNews

ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന ആ​​ൾ റോ​​ഡി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ

ഹൃ​​ദ​​യാ​​ഘാ​​തം മൂലമാണ് മ​​ര​​ണ​​മെ​​ന്നാ​​ണ് നി​​ഗ​​മ​​നം

നെ​​ടു​​ങ്ക​​ണ്ടം: ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ കഴിഞ്ഞിരുന്ന ആ​​ളെ റോ​​ഡി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. നെ​​ടു​​ങ്ക​​ണ്ട​​ത്തി​​ന് സ​​മീ​​പം ക​​ല്ലാ​​റി​​ൽ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സയി​​ലി​​രു​​ന്ന നാ​​ഗ​​പാ​​ണ്ടി(43)​​യെ​​യാ​​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക​​ല്ലാ​​റി​​ന് സ​​മീ​​പം റോ​​ഡ​​രി​​കി​​ൽ ആണ് മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

ഹൃ​​ദ​​യാ​​ഘാ​​തം മൂലമാണ് മ​​ര​​ണ​​മെ​​ന്നാ​​ണ് നി​​ഗ​​മ​​നം. ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​മാ​​ണ് നാ​​ഗ​​പാ​​ണ്ടി​​യെ നെ​​ഞ്ചു​​വേ​​ദ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. അ​​ഡ്മി​​റ്റ് ചെ​​യ്യ​​പ്പെ​​ട്ട ഇ​​യാ​​ൾ ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റ​​ര​​യോ​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ​​നി​​ന്നും ഇ​​റ​​ങ്ങി ക​​ല്ലാ​​റി​​ലേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്നു.

Read Also : തലേ ദിവസം ബാക്കി വന്ന ചപ്പാത്തി ഇരിപ്പുണ്ടോ? 5 മിനിറ്റ് കൊണ്ട് ഒരു ഉഗ്രൻ ബ്രേക്ഫാസ്റ്റ് തയാറാക്കാം

നാ​​ഗ​​പാ​​ണ്ടി​​യുടെ മൃതദേഹം ക​​ല്ലാ​​ർ വാ​​ക്സി​​നേ​​ഷ​​ൻ സെ​​ന്‍റ​​റി​​ന് സ​​മീ​​പം റോ​​ഡി​​ലാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. റോ​​ഡി​​ൽ ക​​മി​​ഴ്ന്നു​​വീ​​ണ നി​​ല​​യി​​ലാ​​യി​​രു​​ന്നു. അ​​തു​​വ​​ഴി ഓ​​ട്ടോ​​യി​​ൽ വ​​ന്ന ര​​ണ്ടു​​പേ​​ർ വി​​വ​​രം പൊ​​ലീ​​സി​​ൽ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

തു​​ട​​ർ​​ന്ന് സ്ഥലത്തെത്തിയ പൊലീസാണ് മൃ​​ത​​ദേ​​ഹം ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചത്. പോ​​സ്റ്റ്​​മോ​​ർ​​ട്ട​​ത്തി​​ന് ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു ന​​ൽ​​കും. സം​​സ്കാ​​രം പി​​ന്നീ​​ട് നടക്കും. ച​​ക്ക​​മ്മ​​യാ​​ണ് ഭാ​​ര്യ. മ​​ക്ക​​ൾ: ശ​​ര​​വ​​ണ​​ൻ, സം​​ഗീ​​ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button