തലേ ദിവസം ബാക്കി വന്ന ചപ്പാത്തി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പ്രഭാതഭക്ഷണം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കറിയൊന്നും ഇതിന് ആവശ്യമില്ല. ഇത് തയ്യാറാക്കാൻ 5 മിനിറ്റ് മാത്രം മതി.
ചേരുവകൾ
ചപ്പാത്തി – 4 എണ്ണം
സവാള – 1 എണ്ണം (അരിഞ്ഞത് )
ഇഞ്ചി &പച്ച മുളക് – 1ടീസ്പൂൺ (അരിഞ്ഞത് )
കാരറ്റ് – പകുതി (ചീകിയത് )
ഉഴുന്ന് – 1 ടീസ്പൂൺ
വെളിച്ചെണ്ണ -3 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
കടുക് – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
Read Also : ദക്ഷിണാഫ്രിക്കയിലെ ഒമിക്രോൺ വ്യാപനം : വരാൻ പോകുന്ന തരംഗത്തിന്റെ മുന്നറിയിപ്പെന്ന് വിദഗ്ധർ
തയ്യാറാക്കുന്ന വിധം
ചപ്പാത്തി ചെറിയ കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിൽ ഒന്ന് ചതച്ച് എടുക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്ന് എന്നിവ വറുത്ത് ഇതിലേക്കു ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള എന്നിവ ഇട്ട് മൂപ്പിക്കുക. അതിലേക്ക് ഒരു നുള്ള് ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ഇട്ടു ഇളക്കുക.
കാരറ്റ് ഇട്ട് 2 മിനിറ്റ് വഴറ്റിയ ശേഷം ചതച്ച ചപ്പാത്തി ഇട്ട് രണ്ടു മൂന്നു മിനിറ്റ് ചെറുതീയിൽ ഇളക്കി യോജിപ്പിക്കുക. അടിപൊളി പ്രഭാതഭക്ഷണം തയ്യാർ
Post Your Comments