ജോഹന്നാസ്ബർഗ് ദക്ഷിണാഫ്രിക്കയിലെ ഒമിക്രോൺ വ്യാപനം വരാൻ പോകുന്ന അടുത്ത തരംഗത്തിന്റെ മുന്നറിയിപ്പെന്ന് വിദഗ്ധർ. ബോട്ട്സ്വാനയിലെ പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ.സികുലൈൽ മോയോയാണ് കോവിഡ് സാമ്പിളുകൾ പരിശോധിക്കവേ ഇങ്ങനെ ഒരു മുന്നറിയിപ്പു നൽകിയത്. പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ, മുൻഗാമികളുമായി തുലനം ചെയ്തു നോക്കുമ്പോൾ ഞെട്ടിക്കുന്ന വിധത്തിൽ വ്യത്യസ്തമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഒരു ദിവസത്തിൽ 200 എന്ന നിരക്കിൽ നിന്നും 16,000 എന്ന ഭീമമായ വർധനവാണ് സൗത്താഫ്രിക്കയിലെ രോഗവ്യാപന നിരക്കിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഗൗട്ടെങ്ങിൽ, ഒമിക്രോൺ വകഭേദം കണ്ടെത്തിയതി ഒരാഴ്ചയ്ക്കുള്ളിലാണ് ഈ ഉഗ്രമായ വ്യാപനം നടന്നിരിക്കുന്നത്.
ഒരിടത്ത് ആരംഭിച്ച ഒമിക്രോൺ വ്യാപനം, രാജ്യത്തെ മറ്റുള്ള 8 പ്രദേശങ്ങളിലേക്കും അതിവേഗം വ്യാപിച്ചിരിക്കുന്നതായി ആരോഗ്യമന്ത്രി ജോ ഫാഹ്ല വ്യക്തമാക്കുന്നു. മറ്റുള്ള വകഭേദങ്ങളെ അപേക്ഷിച്ച് അതിവേഗ വ്യാപന ശേഷിയുള്ളതാണ് ഒമിക്രോൺ എന്ന ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് പുതിയ വ്യാപാര നിരക്ക്. ഒമിക്രോൺ, അമ്പതിലധികം വകഭേദങ്ങൾ അടങ്ങിയതാണെന്ന് ചൂണ്ടിക്കാട്ടിയ ശാസ്ത്രജ്ഞർ, രോഗാണുവിന്റെ ജനിതക പരിണാമത്തിൽ ഇതൊരു സുപ്രധാനമായ മാറ്റമാണെന്ന് സൂചിപ്പിക്കുന്നു.
Post Your Comments