ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

വിവാഹമോചന കേസുമായി ബന്ധപ്പെട്ട് വനിതാ ​ഗുമസ്തയെ മർദ്ദിച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ

കോട്ടയം : പാലായിൽ വിവാഹമോചന കേസുമായി ബന്ധപ്പെട്ടെത്തിയ കോടതി ​​ഗുമസ്തയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പൂഞ്ഞാർ സ്വദേശികളായ ജെയിംസും മകൻ നിഹാലുമാണ് അറസ്റ്റിലായത്. ജെയിംസിന്റെ മകളുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് പാല കുടുംബക്കോടതി ഉത്തരവ് കൈമാറാനെത്തിയ പാലാ കുടുംബ കോടതി ഗുമസ്ത റിൻസിയെ ജെയിംസും നിഹാലും കൂടി ആക്രമിക്കുകയായിരുന്നു.

Also Read : വീടിന്റെ തറയില്‍ നിന്നും രക്തപ്രവാഹം, അത്ഭുത പ്രതിഭാസം കാണാന്‍ ജനപ്രവാഹം

കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചെന്ന റിൻസിയുടെ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കയ്യേറ്റം, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button