ഇസ്ലാമാബാദ് : മതനിന്ദ ആരോപിച്ച് പാകിസ്താനില്‍ വിദേശ പൗരന്മാര്ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. ശ്രീലങ്കന്‍ പൗരനെ നടുറോഡിലിട്ട് ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. പാക് പഞ്ചാബിലെ സിയാല്‍കോട്ടിലുള്ള വാസിറാബാദ് റോഡിലാണ് സംഭവം. ഒരു സംഘം ആളുകള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡിലിട്ട് തന്നെ കത്തിച്ചു.
Read Also : പ്രക്ഷോഭത്തിനിടെ ‘മരിച്ച കര്‍ഷകരുടെ’ വിവരങ്ങളുമായി രാഹുല്‍ : പുറത്തു വിട്ടത് വിവിധ സംസ്ഥാനങ്ങളിലെ മരണ പട്ടിക
സ്വകാര്യ ഫാക്ടറിയിലെ എക്സ്പോര്‍ട്ട് മാനേജറായിരുന്ന പ്രിയന്ത കുമാരയെ ഫാക്ടറിയിലെ ജോലിക്കാര്‍ ചേര്‍ന്നാണ് തല്ലിക്കൊന്നത്. ഇസ്ലാം മതത്തെ നിന്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മുദ്രാവാക്യം വിളികളോടെയാണ് ആളുകള്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് നടുറോഡിലിട്ട് കത്തിക്കുന്നതും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെ പ്രദേശം സംഘര്‍ഷഭരിതമായതോടെ പാക് പോലീസ് സ്ഥലത്തെത്തി സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന് ബുസ്ദാറും അറിയിച്ചിട്ടുണ്ട്.
Post Your Comments