ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിഹസിച്ച് പാക് എംബസി. പണപ്പെരുപ്പം മുന്‍കാല റെക്കോഡുകള്‍ തകര്‍ക്കുമ്ബോള്‍, എത്രകാലം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിശ്ശബ്ദത പാലിച്ച് നിങ്ങള്‍ക്കായി ജോലി ചെയ്യുന്നത് തുടരുമെന്ന ചോദ്യമാണ് സെര്‍ബിയയിലെ പാകിസ്ഥാന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ കുറിപ്പിൽ പറയുന്നത്.
ഇതാണോ പുതിയ പാകിസ്ഥാന്‍ (നയാ പാകിസ്താന്‍) എന്ന ഹാഷ് ടാഗിനൊപ്പമുള്ള ട്വീറ്റിൽ മൂന്നുമാസമായി ശമ്ബളം ലഭിക്കാതെയാണ് ജോലി ചെയ്യുന്നതെന്നും ഫീസ് അടയ്ക്കാത്തതിനാല്‍ കുട്ടികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയെന്നും പറയുന്നു.
‘പരിഭ്രാന്തരാകേണ്ട’ എന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നതിനോട് ചേര്‍ത്തുകൊണ്ട് ഒരു പാരഡി വീഡിയോയും ‘എന്നോട് ക്ഷമിക്കൂ ഇമ്രാന്‍ ഖാന്‍. ‘എനിക്ക് മറ്റൊരു മാര്‍ഗവുമില്ലാഞ്ഞിട്ടാണ്’ എന്നൊരു ട്വീറ്റും ഈ അക്കൗണ്ടിൽ നിന്നും വന്നിട്ടുണ്ട്. എന്നാൽ സെര്‍ബിയയിലെ പാകിസ്ഥാന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിശദീകരണമാണ് ഇതിനു പിന്നാലെ പുറത്ത് വന്നത്.
Post Your Comments