Latest NewsKeralaNews

താൻ ലാലിനെ വിട്ടു വേറെ വല്ല ഫോട്ടോസ് എടുത്ത് സ്കിൽ തെളിയിക്ക്: പരിഹസിച്ചയാൾക്ക് മറുപടിയുമായി അനീഷ് ഉപാസന

താൻ മികച്ച ഫോട്ടോഗ്രാഫർ ഒന്നുമല്ല. പക്ഷേ താൻ ഒരു മികച്ച ലാൽസാർ ഫാൻ ആണ്

സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന സോഷ്യൽ മീഡിയയിൽ സജീവമാണ്. സമൂഹമാധ്യമങ്ങളിൽ നിരവധി ഫോട്ടോകൾ ഇദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ആ ചിത്രങ്ങളിൽ കൂടുതലായും മോഹൻലാലിനെ കാണുന്നത് പതിവാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിൽ ഇദ്ദേഹത്തെ അധിക്ഷേപിച്ചു കൊണ്ട് ഒരാൾ ഇട്ട കമന്റിനു യോജിച്ച മറുപടി നൽകിയിരിക്കുകയാണ് അനീഷ്.

താൻ ലാലിനെ വിട്ടു വേറെ വല്ല ഫോട്ടോസും എടുക്ക് എന്നാണ് സമൂഹമാധ്യമത്തിൽ ഉയർന്ന വിമർശനം. താൻ ലാലിനെ വിട്ടു വേറെ വല്ല ഫോട്ടോസ് എടുത്ത് സ്കിൽ തെളിയിക്ക്. അല്ലാതെ ഒരു കാര്യം മാത്രം ഒപ്പിയെടുത്ത് റീച്ച് കൂട്ടാൻ നടക്കാതെ എന്നായിരുന്നു ഒരാൾ കമൻറ് ചെയ്‌തത്‌. ഇതിന് അനീഷ് കൊടുത്ത മറുപടിയ്ക്ക് കയ്യടിക്കുകയാണ് ആരാധകർ.

read also: ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ, മതമോ രാഷ്ട്രീയമോ നോക്കിയല്ല സുരേഷ് ഗോപി ഇടപെടുന്നത്

‘താൻ മികച്ച ഫോട്ടോഗ്രാഫർ ഒന്നുമല്ല. പക്ഷേ താൻ ഒരു മികച്ച ലാൽസാർ ഫാൻ ആണ്. തൻറെ ഫോട്ടോഗ്രാഫി സ്കിൽ തെളിയിച്ചത് ലാൽസാറിൻ്റേ മാത്രം ഫോട്ടോ എടുത്തിട്ടല്ല ബ്രോ. പിന്നെ റീച്, അതുണ്ടാവും. കാരണം ഫ്രെയിമിൽ ലാൽ സാർ ആണ്. അല്ലാതെ പ്രസാദ് ഏട്ടൻ അല്ല’- അനീഷ് ഉപാസന കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button