കേപ്ടൗണ്‍ : ഒമിക്രോണ്‍ വകഭേദത്തെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തുന്നതിനു മുന്‍പേ അത് ബ്രിട്ടനില്‍ ഉണ്ടായിരുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. സ്‌കോട്ട്ലാന്‍ഡില്‍ സ്ഥിരീകരിച്ച മിക്ക കേസുകളും ബന്ധപ്പെട്ടിരിക്കുന്നത് നവംബര്‍ 20 ന് നടന്ന ഒരു പരിപാടിയുമായാണ്. അതായത് ദക്ഷിണാഫ്രിക്ക ഈ വകഭേദത്തെ കണ്ടെത്തി ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നതിനും നാലു ദിവസം മുന്‍പ് നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ നിന്നാണ് സ്‌കോട്ട്ലാന്‍ഡില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച 10 പേരില്‍ ഒമ്പത് പേര്‍ക്കും രോഗബാധയുണ്ടായതെന്ന് നിക്കോള സ്റ്റര്‍ജന്‍ സ്ഥിരീകരിച്ചു.
നവംബര്‍ 23 നായിരുന്നു ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചത്. ഗ്ലാസ്ഗോ, ക്ലൈഡ്, ലനാര്‍ക്ക്ഷയര്‍ എന്നിവിടങ്ങളിലുള്ള ഇവരില്‍ ആരും തന്നെ അടുത്തകാലത്തൊന്നും വിദേശയാത്രകള്‍ നടത്തിയിട്ടുമില്ല. ഇതാണ് ഇപ്പോള്‍ ആരോഗ്യവിദഗ്ദ്ധരെ ഞെട്ടിച്ചിരിക്കുന്നതും. കോപ് 26 നടക്കുന്നതിനിടയിലായിരിക്കണം ഈ വകഭേദം ബ്രിട്ടനിലെത്തിയത് എന്നതാണ് ഇപ്പോഴത്തെ സംശയം.
Post Your Comments