തിരുവനന്തപുരം: കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് ചിത്രാനന്ദമയി എന്ന ആൾദൈവമാണ്. വട്ടിയൂര്‍ കാവിലെ വീടിന് മുന്നില്‍ രണ്ട് മാസം മുമ്പ് ആണ് ‘ചിത്രാനന്ദമയി അമ്മ ഫൗണ്ടേഷൻ’ എന്ന ബോർഡ് ഉയർന്നത്. കരമന, പാപ്പനംകോട് എന്നിവിടങ്ങളിലായിരുന്നു ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. വട്ടിയൂര്‍ക്കാവിലെ ബോർഡ് സോഷ്യൽ മീഡിയകളിൽ വൈറലായതോടെയാണ് ചിത്രാനന്ദമയി ഫെയ്മസ് ആയത്. ഇതിനു പിന്നാലെ ഇവരുടെ വീഡിയോകളും പ്രചരിച്ചു.
ഭക്തരുടെ ചിത്രാനന്ദമയി അമ്മ ആകുന്നതിനു മുന്നേ തനിക്കൊരു ജീവിതമുണ്ടായിരുന്നുവെന്നും വളരെ കഷ്ടതയനുഭവിച്ച് വളർന്നു വന്നതാണെന്നും ഇവർ പറയുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നുമാണ് വന്നതെന്നും ഒരുപാട് തൊഴിൽ ചെയ്തിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പൊതിച്ചോറ് വിട്ടുണ്ടെന്നും ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഹോട്ടലില്‍ പാത്രം കഴുകാന്‍ നിന്നിട്ടുണ്ടെന്നും ഇവർ പറയുന്നു.
Also Read:മമ്പറം ദിവാകരന് നേരെ ആക്രമണം: കസേര കൊണ്ട് അടിച്ചെന്ന് പരാതി, അഞ്ച് പേര്‍ക്കെതിരെ കേസ്
‘എന്റെ ആത്മീയ സിദ്ധിയെക്കുറിച്ച് ആളുകള്‍ കളിയാക്കുകയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ വരികയും ചെയ്യുന്നു. എന്തൊക്കെയാണെങ്കിലും എന്റെ കഴിവില്‍ പൂര്‍ണമായ ആത്മവിശ്വാസവും അഭിമാനവും എനിക്കുണ്ട്. മുമ്പ് പല ജോലികള്‍ ചെയ്തിരുന്ന കാലത്തും എന്റെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യം ആകാറുണ്ടായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് തനിക്ക് ലഭിച്ച സിദ്ധിയാണിത്. അത് തിരിച്ചറിഞ്ഞതോടെയാണ് സാധാരണ വീട്ടമ്മയായിരുന്ന ഞാൻ ചിത്രാനന്ദമയി അമ്മയായത്. തന്റെ സിദ്ധികള്‍ കൊണ്ട് മറ്റ് മനുഷ്യര്‍ക്ക് ഉപകാരമുണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഉള്ളു. സാമ്പത്തികലാഭമായിരുന്നു ലക്ഷ്യമെങ്കില്‍ ഞാനിപ്പോഴും വാടകവീട്ടില്‍ കഷ്ടപ്പെട്ട് ജീവിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല’, ചിത്രനാന്ദമായി പറയുന്നു.
ആള്‍ദൈവമായത് ബന്ധുക്കള്‍ക്കാര്‍ക്കും ഇഷ്ടമായിട്ടില്ലെന്നും അതുകൊണ്ടുതന്ന അവരുമായി ഇപ്പോള്‍ ബന്ധമൊന്നുമില്ലെന്നും ഇവർ പറയുന്നു. ‘ധാരാളം ആളുകള്‍ ഇപ്പോള്‍ വരുന്നുണ്ട്. അവര്‍ പണം തരും, പക്ഷെ എത്രയാണ് തുകയെന്നു ഞാന്‍ നോക്കാറില്ല. അവര്‍ തരുന്ന പണത്തിന്റെ കനമനുസരിച്ചല്ല അവരോട് സംസാരിക്കാറുള്ളത്. ആ കിട്ടുന്ന പണവും ഭക്തര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. ചട്ടപ്രകാരമുള്ള സന്യാസദീക്ഷയൊന്നും സ്വീകരിച്ചിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ ഇപ്പോഴുള്ള വീട് ഒരു ഭക്തയുടേതാണ്’, ചിത്രാനന്ദമായി പറയുന്നു.
Post Your Comments