കുവൈത്ത് സിറ്റി: കുവൈത്തിൽ ഒമിക്രോൺ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്ത് ആരോഗ്യമന്താലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തെ കുറിച്ചുള്ള വാർത്തകൾ സ്ഥിരീകരിക്കുന്നതിന് ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
ആരോഗ്യ സുരക്ഷയ്ക്കായി എല്ലാവരും കോവിഡ് പ്രോട്ടോകോളുകൾ പാലിക്കണം. ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച വിഷയത്തിലും അദ്ദേഹം പ്രതികരണം നടത്തി. രാജ്യത്ത് പൂർണമായോ ഭാഗികമായോ ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം പുതിയ സാഹചര്യം പാർലമെന്റിന്റെ ആരോഗ്യ-തൊഴിൽ സമിതി അവലോകനം ചെയ്തതായി കമ്മിറ്റി ചെയർമാൻ സാലെ അൽ മുതൈരി വ്യക്തമാക്കി.
Read Also: 2021ൽ ഏറ്റവും കൂടുതൽ പേർ തെരഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ: കണക്കുകൾ പുറത്തുവിട്ട് യാഹു
Post Your Comments