
ഡൽഹി: 2021ൽ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് വ്യക്തമാക്കി യാഹു. ഏറ്റവുമധികം പേർ തിരഞ്ഞ രണ്ടാമത്തെ വ്യക്തി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. 2021 ലെ റിവ്യൂ റിപ്പോർട്ട് പ്രകാരമാണ് ഇത്. ഏറ്റവുമധികം തിരഞ്ഞ രാഷ്‌ട്രീയനേതാക്കളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് രാഹുൽ ഗാന്ധിയാണ്.
യാഹുവിൽ ഏറ്റവുമധികം സേർച്ച് ചെയ്യപ്പെട്ട വ്യക്തികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി 2017 മുതൽ ഇടം പിടിക്കുന്നുണ്ട്. 2020ൽ മാത്രമാണ് അദ്ദേഹം പിന്നോട്ട് പോയത്. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത്താണ് 2020ൽ ഒന്നാം സ്ഥാനത്തെത്തിയത്.
ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പട്ടികയിൽ ഏഴാം സ്ഥാനംനേടി. ഏറ്റവും കൂടുതൽ തെരഞ്ഞ സെലിബ്രിറ്റി ബിഗ് ബോസ് താരം സിദ്ധാർത്ഥ് ശുക്ലയാണ്. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് നിരവധി പേർ രംഗത്ത് വന്നിരുന്നു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മൂന്നാം സ്ഥാനത്തുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം കർഷക പ്രതിഷേധമാണ് രാജ്യത്തെ ആളുകൾ ഏറ്റവുമധികം തെരഞ്ഞ സംഭവം.
Post Your Comments