ThrissurLatest NewsKeralaNattuvarthaNews

മോന്‍സന്‍ മോഡല്‍ തട്ടിപ്പ്: വ്യാജ സ്വര്‍ണ്ണ വിഗ്രഹവുമായി സ്ത്രീ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍

തൃശൂര്‍: മോന്‍സന്‍ മോഡല്‍ തട്ടിപ്പ് നടത്തിയ സംഘം പോലീസ് പിടിയിൽ. 20 കിലോ തൂക്കം വരുന്ന വിഗ്രഹവുമായി സ്ത്രീ ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. വ്യാജ സ്വര്‍ണ വിഗ്രഹവുമായി തട്ടിപ്പ് നടത്തിയ സംഘത്തെയാണ് പാവറട്ടി പോലീസും സിറ്റി ഷാഡോ പോലീസും ചേര്‍ന്ന് പിടികൂടിയത്.

20 കിലോയോളം തൂക്കം വരുന്ന ഗണപതി വിഗ്രഹം വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെ പ്രതികള്‍ പിടിയിലാകുകയായിരുന്നു. വ്യാജ പുരാവസ്തു കേസിൽ പിടിയിലായ മോന്‍സന്‍ നടത്തിയ തട്ടിപ്പിന് സമാനമായ രീതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ചാണ് സംഘം വ്യാജ സ്വര്‍ണ്ണ വിഗ്രഹ വില്‍പ്പന നടത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം : അറസ്റ്റിലായ മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍

നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി ഗീതാറാണി, പാടൂര്‍ സ്വദേശി മതിലകത്ത് അബ്ദുള്‍ മജീദ്, കറ്റാനം സ്വദേശി ഉണ്ണികൃഷ്ണന്‍, എളവള്ളി സ്വദേശി സുജിത്ത് രാജ്, തൃശൂര്‍ സ്വദേശി ജിജു, പുള്ള് സ്വദേശി അനില്‍കുമാര്‍, കണിമംഗലം സ്വദേശി ഷാജി എന്നിവരടങ്ങുന്ന തട്ടിപ്പ് സംഘമാണ് പോലീസിന്റെ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button